ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഇടപ്പള്ളി : ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീൺകുമാർ (28), തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച(നവംബർ 23) പുലർച്ചെ മൂന്നുമണിയോടെ 457-ാം നമ്പർ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം.
Updated: Nov 23, 2026, 11:33 IST

പൊറ്റക്കുഴിയിൽ നടന്ന വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവിൽ വെച്ച് നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.