ചാലക്കുടി പാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍

പാര്‍ക്കിലെ ജീവനക്കാരന്‍ വെള്ളാഞ്ചിറ കിടങ്ങത്ത് കൃഷ്ണനാണ് അറസ്റ്റിലായത്.
 

ചാലക്കുടി നഗരസഭ പാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍. കലാഭവന്‍ മണി പാര്‍ക്കില്‍ ജോലിക്കിടെയാണ് പീഡന ശ്രമം നടന്നതെന്നാണ് യുവതിയുടെ പരാതി.

പാര്‍ക്കിലെ ജീവനക്കാരന്‍ വെള്ളാഞ്ചിറ കിടങ്ങത്ത് കൃഷ്ണനാണ് അറസ്റ്റിലായത്.

കലാഭവന്‍ മണി പാര്‍ക്കില്‍ ജോലിക്കിടെയാണ് പീഡന ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. വിഷയത്തില്‍ യുവതി നഗരസഭ സെക്രട്ടറിക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.