കുരുക്കഴിയും ..! അറ്റകുറ്റപണികൾക്കായി അടച്ച ചാലക്കുടി പാലം തുറന്നു
അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന ചാലക്കുടി പാലം തുറന്നു. ചാലക്കുടി പുഴയ്ക്കു കുറുകേയുള്ള പാലമാണ് തുറന്നത്. കാലപഴക്കം വന്ന ബെയറിംങ്ങ് മാറ്റുന്നതിനായിട്ടാണ് പലം അടച്ചത്. ഇതു മൂലം എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ് രണ്ടു ദിശകളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിട്ടിരുന്നത്.
Jun 3, 2026, 14:50 IST
ചാലക്കുടി: അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന ചാലക്കുടി പാലം തുറന്നു. ചാലക്കുടി പുഴയ്ക്കു കുറുകേയുള്ള പാലമാണ് തുറന്നത്. കാലപഴക്കം വന്ന ബെയറിംങ്ങ് മാറ്റുന്നതിനായിട്ടാണ് പലം അടച്ചത്. ഇതു മൂലം എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ് രണ്ടു ദിശകളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിട്ടിരുന്നത്.നിര്‍മ്മാണ ജോലികളുടെ ഭാഗമായി പാലത്തിലൂടെ പോകുന്ന കേബിളുകളുമായി ബന്ധപ്പെട്ട പണികൾ ഇനിയും പൂർത്തിയായിട്ടില്ല.
പാലം പൂർണമായി തുറന്ന് കൊടുത്തതോടെ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.രണ്ടു മാസം മുൻപ് നടത്തിയ പരിശോധനയിൽ പാലത്തിന്‍റെ ബെയറിങ്ങുകൾക്ക് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. 7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റിയത്. ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ ചുമതല.