ചാല സ്വര്‍ണ കവര്‍ച്ച ; മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്ത് പൊലീസ്

ഫോര്‍ട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.

 

പൂജപ്പുര മുടവന്‍മുകള്‍ ഉള്ള വീടിന്റെ പിന്‍വശത്തായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

ചാല സ്വര്‍ണ കവര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. മുഖ്യപ്രതി വിനോദ് ആന്റണി ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെത്തി. മുക്കാല്‍ മണിക്കൂറിന്റെ പരിശ്രമത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. വീടിന്റെ പിന്‍ഭാഗത്തുള്ള ആറിന്റെ പരിസരത്തായാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഫോര്‍ട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.


പൂജപ്പുര മുടവന്‍മുകള്‍ ഉള്ള വീടിന്റെ പിന്‍വശത്തായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. നാല് പവന്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ഒളിവില്‍ പോകുന്നതിന്ന് മുമ്പ് 2 സ്ഥലത്തായി സ്വര്‍ണം ഒളിപ്പിച്ചിരുന്നു. ഇന്നലെ വെള്ളായണിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയിരുന്നു. ഇതോടുകൂടി കവര്‍ന്ന മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.