ചക്കുളത്തുകാവ് പൊങ്കാല നാളെ ; തിരുവല്ല-അമ്പലപ്പുഴ പാതയിൽ ഗതാഗത നിയന്ത്രണം

 ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല തൃക്കാർത്തിക ദിനമായ നവംബർ 24 നാളെ നടക്കും. ദേവിക്ക് മുന്നിൽ പൊങ്കാല അർപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സ്ത്രീകൾ. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിൽ എത്തി അടുപ്പുകൾ കൂട്ടി പുണ്യനിമിഷത്തിനായി കാത്തിരിപ്പ്
 

 ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല തൃക്കാർത്തിക ദിനമായ നവംബർ 24 നാളെ നടക്കും. ദേവിക്ക് മുന്നിൽ പൊങ്കാല അർപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സ്ത്രീകൾ. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിൽ എത്തി അടുപ്പുകൾ കൂട്ടി പുണ്യനിമിഷത്തിനായി കാത്തിരിപ്പ് ആരംഭിച്ചു. നവംബർ 23 ഇന്ന് വൈകിട്ടോടെ ക്ഷേത്രത്തിലും പരിസരത്തെ പാതയോരങ്ങളിലും പൊങ്കാലക്കലങ്ങൾ നിറയും. ദിവസങ്ങൾക്ക് മുൻപുതന്നെ ക്ഷേത്ര പരിസരത്ത് സ്ഥാനം പിടിച്ചവരും, പാതയോരങ്ങളിൽ സ്ഥലം ഉറപ്പിക്കാൻ കയറുകെട്ടി ഇഷ്ടിക നിരത്തിയിരിക്കുന്നവരും ഏറെയാണ്.

പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9 മണിക്ക് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്ക് ശേഷം, ശ്രീകോവിലിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാര പൊങ്കാലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

ഇതോടൊപ്പം നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. രാവിലെ 9.30-ന് മേൽശാന്തി രഞ്ജിത്ത് നമ്പൂതിരി മൂലബിംബം പണ്ടാര പൊങ്കാല അടുപ്പിന് സമീപത്തേക്ക് എത്തിക്കും. തുടർന്ന് വേദപണ്ഡിതൻ രമേശ് ഇളമൺ നമ്പൂതിരി വിളിച്ചുചൊല്ലി പ്രാർത്ഥന നടത്തും. ശേഷം അടുപ്പിൽ അഗ്നി പകരുകയും വാർപ്പിൽ അരി ഇടുകയും ചെയ്യും. അശോകൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ തുടർ ചടങ്ങുകൾ നടക്കും.