പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ വ്യക്തമാക്കി. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നും കത്തില്‍ പറയുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. പിഎം ശ്രീ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും പദ്ധതി നടപ്പാക്കാരുതെന്നുമാണ് കെപിസിസി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പിഎം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, കേന്ദ്രത്തിന് മുന്‍പാകെ ഉപാധികള്‍ വയ്ക്കുമെന്നും കെപിസിസി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.