ശ്രീലങ്കയില്‍ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം ഇടപെടണം ; കത്തെഴുതി മുഖ്യമന്ത്രി

വെള്ളവും ഭക്ഷണവുമില്ലാതെ മലയാളികളടക്കം 300 ഓളം ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും ഉടന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

വിഷയത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

ശ്രീലങ്കയിലെ മഴക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിഷയത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. വെള്ളവും ഭക്ഷണവുമില്ലാതെ മലയാളികളടക്കം 300 ഓളം ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും ഉടന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.