തൊഴിലാളി ആനുകൂല്യങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി അടിയറവെച്ചു : രമേശ് ചെന്നിത്തല 

തൊഴിലാളികൾ നേടിയെടുത്ത മുഴുവൻ ആനുകൂല്യങ്ങളും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ 10 വർഷം കൊണ്ട് വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി അടിയറവെച്ചുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

 

 തിരുവനന്തപുരം : തൊഴിലാളികൾ നേടിയെടുത്ത മുഴുവൻ ആനുകൂല്യങ്ങളും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ 10 വർഷം കൊണ്ട് വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി അടിയറവെച്ചുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരുവനന്തപുരം ജില്ല ചുമട്ടു തൊഴിലാളി കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ പാളയം ആശാൻ സ്ക്വയറിന് മുന്നിൽ വെച്ച് നടന്ന മേയ് ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂനിയൻ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ അജിത് കുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ പ്രസിഡന്റ് വർക്കല കഹാർ തൊഴിലാളികൾക്ക് മേയ് ദിന സന്ദേശം നൽകി. മണക്കാട് സുരേഷ്, ചാല നാസർ, ചെറുവയ്ക്കൽ പദ്മകുമാർ, പാറ്റൂർ സുനി, കടകമ്പള്ളി ഹരിദാസ്, ചാരാച്ചിറ രാജീവ്, കിളിമാനൂർ ജോണി, മണനാക്ക് ഷിഹാബുദീൻ, ചീരാണിക്കര ബാബു, ചാല സുലൈമാൻ, ഷാജി വെഞ്ഞാറമൂട്, എസ്. ശ്രീരംഗൻ, വി. ചന്ദ്രിക എന്നിവർ സംസാരിച്ചു.