തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയത്തിൽ കടൽ കടന്നും ആഘോഷം ; ലണ്ടനിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മധുര വിതരണം നടത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ്ന് കേരളത്തിൽ ഉണ്ടായ വൻ വിജയത്തിൽ കടൽ കടന്നും ആഘോഷം തുടരുകയാണ്. ലണ്ടനിൽ മുസ്ലിം ലീഗ് കാസർഗോഡ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു.
Dec 17, 2025, 08:42 IST
ലണ്ടൻ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ്ന് കേരളത്തിൽ ഉണ്ടായ വൻ വിജയത്തിൽ കടൽ കടന്നും ആഘോഷം തുടരുകയാണ്. ലണ്ടനിൽ മുസ്ലിം ലീഗ് കാസർഗോഡ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നിരവധി പ്രവാസികൾ യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് പോയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ നൂറു സീറ്റിൽ അധികം നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്ന് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്ത റൗഫ് മിയാനത്ത് പറഞ്ഞു.
സാജിദ് പടന്നക്കാട് , ജിന്നാ മാണിക്കോത്ത് , റംഷീദ് കല്ലൂരാവി , കരീം പടന്നക്കാട് , ജാഷിം കല്ലൂരാവി ,ജലീൽ ആറങ്ങാടി , സുമൈദ് പടന്ന , റിയാസ് പടന്ന , ഖൈസ് ഉളുവാർ ,ജാഷിർ തുടങ്ങിയവർ പങ്കെടുത്തു.