റേഷന്‍ കടകളില്‍ സിസിടിവി; ലക്ഷ്യം ക്രമക്കേടുകള്‍ തടയല്‍
റേഷന്‍ കടകളില്‍ ഇനി സിസിടിവി. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പ് തയ്യാറാക്കി
Updated: Nov 7, 2026, 10:02 IST
സംഭരിച്ച നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഇനി സിസിടിവി. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പ് തയ്യാറാക്കി.
സംഭരിച്ച നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. അടുത്ത വര്‍ഷത്തെ ബജറ്റിലേക്കായി വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ ഇവ ഉള്‍പ്പെടുത്തും.റേഷന്‍ സാധനങ്ങള്‍ അനധികൃതമായി കൈമാറുന്നതും മറിച്ചുവില്‍ക്കുന്നതും ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ തടയുകയാണ് ക്യാമറ വെക്കുന്നതിന്റെ ലക്ഷ്യം