ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ച് മ​ര​ണ​പ്പാ​ച്ചി​ൽ; വയനാട്  കള്ളാടിയിൽ അഞ്ച് പേരുടെ ജീവനെടുത്തമണ്ണിടിച്ചിൽ ദുരന്തത്തിൻ്റെന​ടു​ക്കുന്ന സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണം 5 ആയി ഉയർന്നു. ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു

 

മേപ്പാടി:വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണം 5 ആയി ഉയർന്നു. ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ പെട്ടുപോയവർക്കായി തിരച്ചിൽ നടത്തുകയാണ്. അപകടത്തിൽപ്പെട്ട ഒമ്പതോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്സും എൻടിആർഎഫ് സംഘവും സ്ഥലത്ത് തുടരുകയാണ്. മന്ത്രി ടി സിദ്ദിഖ്, റവന്യൂ മന്ത്രി എ പി അനിൽകുമാർ എന്നിവർ ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു.

ഇതിനിടെകള്ളാ​ടി തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ൻറെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശൃ​ങ്ങ​ൾ പു​റ​ത്ത് വന്നു മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ഈ ​ദു​ര​ന്ത​ത്തി​ൻറെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്ന ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.

കു​ന്നി​ടി​ഞ്ഞ് മ​ണ്ണും ചെ​ളി​യും വ​ൻ​തോ​തി​ൽ കു​ത്തി​യൊ​ഴു​കി വ​രു​ന്ന​തും പാ​ത​യി​ലു​ണ്ടാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യ​ട​ക്കം ഇ​തി​നൊ​പ്പം ഒ​ലി​ച്ചു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​നി​ടെ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ ര​ണ്ടു​പേ​ർ പെ​ട്ടെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി അ​വ​ർ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് പ്ര​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.മ​ണ്ണി​ടി​ച്ചി​ലി​ൻറെ വ​ലി​യ ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടു​ന്ന​തും തൊ​ട്ടു​പി​ന്നാ​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ക​ണ്ട് പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം തി​രി​ഞ്ഞോ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും വ​ന്ന് വീ​ഴു​ന്നു​ണ്ടെ​ങ്കി​ലും അ​ഞ്ച് പേ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഈ ​സ​മ​യം പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ടാ​ങ്ക​ർ ലോ​റി പി​ന്നോ​ട്ടെ​ടു​ത്ത് മാ​റ്റാ​ൻ ഡ്രൈ​വ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് സാ​ധി​ക്കും മു​ൻ​പ് ത​ന്നെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ണ്ണും ച​ളി​യും ഇ​ര​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. കു​ത്തൊ​ഴു​ക്കി​ൽ പെ​ട്ടു​പോ​യ ടാ​ങ്ക​ർ ലോ​റി പാ​ല​ത്തി​ൽ നി​ന്ന് മീ​റ്റ​റു​ക​ളോ​ള​മാ​ണ് ഒ​ഴു​കി​പ്പോ​യ​ത്.മ​ണ്ണി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ബ​സ് മ​ണ്ണി​ടി​ഞ്ഞു വീ​ണ് പൂ​ർ​ണ​മാ​യും ത​ക​രു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​ണ്. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൻറെ അ​തി​ഭീ​ക​ര​മാ​യ തീ​വ്ര​ത വ്യ​ക്ത​മാ​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ പ​രി​ഭ്രാ​ന്തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ.നി​ല​വി​ൽ അ​പ​ക​ട​സ്ഥ​ല​ത്ത് സൈ​ന്യ​വും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.

മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് ദുരന്തം നടന്നത്. കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേരുടെ മരണമാണ് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചത്. 18 പേരാണ് അപകടത്തിൽപ്പെട്ടത്.  ഇവരിൽ 10 പേരെ ഗുരുതര പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് അഞ്ച് പേർക്കായുള്ള  തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ  ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ  യോഗം ചേർന്നു.

പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.  കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ സ്ഥലത്തെ മീനാക്ഷി പാലത്തിലേക്കാണ്  മണ്ണിടിച്ചിലുണ്ടായത്. മേപ്പാടി-ചൂരൽമല റോഡിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു.  മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിലേക്ക്  പതിച്ച മണ്ണ് നീക്കം ചെയ്യാനുള്ള  ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന പൊലീസിൻ്റെ സ്നിഫർ നായകളെ സ്ഥലത്ത് എത്തിച്ച് പരിശോധിക്കുന്നുണ്ട്.

പാലത്തിന് ഇരുവശങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരൽമല പള്ളി ഹാളിലും സൗകര്യമൊരുക്കി.  സ്കൂളിലേക്ക് പോയ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  പ്രദേശത്ത്  മഴയുള്ളതിനാൽ  തുരങ്ക പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയതിനാൽ  നിർമ്മാണ ജോലികൾ നടക്കുന്നുണ്ടായിരുന്നില്ല. ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കർ ഉന്നതിയിലെ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും.മീനാക്ഷി പാലത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത ശേഷം പാലത്തിൻ്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

അവലോകന യോഗത്തിൽ തിരുവമ്പാടി എം.എൽ.എ സി. കെ കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ,  ജില്ലാ പോലീസ് മേധാവി ദേവ മനോഹർ, എ.ഡി.എം കെ അജീഷ്, സബ് കലക്ടർ അതുൽ സാഗർ,  വാർഡ് അംഗം ജിതിൻ, ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.