വീണ്ടും പുലി..!? പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായി
പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായി.
Jan 31, 2026, 15:56 IST
കോടശ്ശേരി പഞ്ചായത്തിലെ 17-ാം വാര്‍ഡായ എലിഞ്ഞിപ്ര കള്ള് ഷാപ്പ് റോഡിലാണ് പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത്
തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും പുലിയെകണ്ടതായി സംശയം. പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായി. കോടശ്ശേരി പഞ്ചായത്തിലെ 17-ാം വാര്‍ഡായ എലിഞ്ഞിപ്ര കള്ള് ഷാപ്പ് റോഡിലാണ് പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത്.
ഇന്നലെ രാത്രിയോടെ ഓട്ടോറിക്ഷയില്‍ വന്ന സ്റ്റീഫന്‍ എന്ന പ്രദേശവാസിയാണ് ജീവിയെ കണ്ടത്. തെരുവ് നായയെ ഓടിച്ചെത്തിയ ജീവി സമീപത്തെ വെള്ളാനി തോമസിന്റെ മതില്‍ ചാടികയറിതായി പറയുന്നു. തുടര്‍ന്ന് വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ പുലിയുടേതിനു സമാനമായ ജീവിയുടെ ദൃശ്യം പതിഞ്ഞിട്ടുമുണ്ട്. ഇന്ന് മുതല്‍ പ്രദേശത്ത് തെരുവ് നായകളും ഇല്ലാതായതായിട്ടുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു. ജീവിയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.