സിബിഎസ്ഇ പൊതു പരീക്ഷ ഫെബ്രുവരി 17-ന് ആരംഭിക്കും
ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പത്ത്, പന്ത്രണ്ട് ക്ലാസ് പൊതുപരീക്ഷകളുടെ അഡ്മിറ്റ് കാർഡ് അടുത്ത ആഴ്ച ലഭ്യമാകും. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ വിദ്യാർഥികൾക്ക് ലോഗിൻ വിവരങ്ങൾ നൽകി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
മുൻവർഷത്തെ ട്രെൻഡുകൾ പരിശോധിക്കുമ്പോൾ ഫെബ്രുവരി ആദ്യ ആഴ്ച തന്നെ സിബിഎസ്ഇ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാം. സിബിഎസ്ഇയുമായി ബന്ധപ്പെട്ട പഠിക്കുന്ന സ്വകാര്യ വിദ്യാർഥികൾക്കുള്ള പരീക്ഷ അഡ്മിറ്റ് കാർഡ് ജനുവരി 19- ന് പ്രസിദ്ധീകരിച്ചിരുന്നു.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം:
ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദർശിക്കുക.
'പരീക്ഷ സംഗം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
‘Compartment LOC/Admit Card/Attendance Sheet option’ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള പോർട്ടൽ തുറന്നിട്ടില്ല. അഡ്മിറ്റ് കാർഡിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, സ്‌കൂൾ നമ്പർ, സെന്റർ നമ്പർ, ഫോട്ടോ, വിഷയങ്ങളും അവയുടെ കോഡ്, പരീക്ഷ തീയതി, ജനനത്തീയതി, പരീക്ഷയുടെ പേര് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകും.