സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയം മാറ്റിവച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയം മാറ്റിവച്ചു. ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷൻ, പുനർമൂല്യനിർണ്ണയം എന്നിവയ്ക്കുള്ള പ്രത്യേക പോർട്ടൽ ജൂൺ 1 മുതൽ പ്രവർത്തനക്ഷമമാകും . പോർട്ടൽ മെയ് 29-നകം തുറക്കുമെന്നാണ് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നതെങ്കിലും വിദ്യാർഥികൾക്ക് കൂടുതൽ സുതാര്യവും തടസ്സമില്ലാത്തതുമായ പ്രക്രിയ ഉറപ്പാക്കാനാണ് തീയതി ജൂൺ 1-ലേക്ക് മാറ്റിയതെന്നാണ് സിബിഎസ്‍സി അറിയിക്കുന്നത്
 

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയം മാറ്റിവച്ചു. ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷൻ, പുനർമൂല്യനിർണ്ണയം എന്നിവയ്ക്കുള്ള പ്രത്യേക പോർട്ടൽ ജൂൺ 1 മുതൽ പ്രവർത്തനക്ഷമമാകും . പോർട്ടൽ മെയ് 29-നകം തുറക്കുമെന്നാണ് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നതെങ്കിലും വിദ്യാർഥികൾക്ക് കൂടുതൽ സുതാര്യവും തടസ്സമില്ലാത്തതുമായ പ്രക്രിയ ഉറപ്പാക്കാനാണ് തീയതി ജൂൺ 1-ലേക്ക് മാറ്റിയതെന്നാണ് സിബിഎസ്‍സി അറിയിക്കുന്നത്.

ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തെക്കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക ഉന്നയിച്ചിരുന്നു. കൂടാതെ മുൻപ് വെരിഫിക്കേഷൻ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ, പെയ്‌മെന്റ് നടത്തുന്നതിൽ വരുന്ന സാങ്കേതിക തടസങ്ങൾ എന്നിവ സംബന്ധിച്ച് ബോർഡ് വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങൾ. സംശയനിവാരണത്തിനായി വിദ്യാർഥികൾക്ക് 1800 11 8004 എന്ന ടെലി-കൗൺസിലിംഗ് നമ്പറിലോ, resultcbse2026@cbseshiksha.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.