അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ആശ്വാസം; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള വെബ്‌സൈറ്റ് ശരിയായി,ആറുവരെ അപേക്ഷിക്കാം
വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡിയായി. അപേക്ഷ നല്‍കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്നു മുതല്‍ ഈ മാസം 6 വരെ അപേക്ഷ നല്‍കാം.സാങ്കേതിക പിഴവുകള്‍ പരമാവധി കുറയ്ക്കാനും അപേക്ഷാ നടപടികള്‍ സുഗമമാക്കാനും ലക്ഷ്യമിട്ട്, പോര്‍ട്ടല്‍ ലോഞ്ചിനൊപ്പം സിബിഎസ്ഇ വിശദമായ ഒരു നിര്‍ദ്ദേശ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡിയായി. അപേക്ഷ നല്‍കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്നു മുതല്‍ ഈ മാസം 6 വരെ അപേക്ഷ നല്‍കാം.സാങ്കേതിക പിഴവുകള്‍ പരമാവധി കുറയ്ക്കാനും അപേക്ഷാ നടപടികള്‍ സുഗമമാക്കാനും ലക്ഷ്യമിട്ട്, പോര്‍ട്ടല്‍ ലോഞ്ചിനൊപ്പം സിബിഎസ്ഇ വിശദമായ ഒരു നിര്‍ദ്ദേശ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് postresult.cbseit.in/pvr/ എന്ന ഔദ്യോഗിക പോര്‍ട്ടല്‍ ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ലിങ്ക് സന്ദര്‍ശിച്ച ശേഷം, വിദ്യാര്‍ഥികള്‍ തങ്ങളുടെ പരീക്ഷാ തരം തെരഞ്ഞെടുത്ത് റോള്‍ നമ്പറും ജനനത്തീയതിയും നല്‍കി ലോഗിന്‍ ചെയ്യണം.
ഈ പ്ലാറ്റ്ഫോം രണ്ട് വ്യത്യസ്ത സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. മാര്‍ക്ക് പരിശോധന (ഇതില്‍ മൂല്യനിര്‍ണ്ണയം നടത്താത്ത ഉത്തരങ്ങളുണ്ടോ അല്ലെങ്കില്‍ ടോട്ടല്‍ ചെയ്തതില്‍ തെറ്റുണ്ടോ എന്ന് ബോര്‍ഡ് പരിശോധിക്കും), പുനര്‍മൂല്യനിര്‍ണ്ണയം (ഇതില്‍ നിയോഗിക്കപ്പെട്ട ഒരു എക്‌സാമിനര്‍ ഉത്തരക്കടലാസ് വീണ്ടും പരിശോധിക്കും) എന്നി സേവനങ്ങളാണ് നല്‍കുന്നത്. ഒരു ചോദ്യത്തിന് അല്ലെങ്കില്‍ ഒരു വിഷയത്തിന് നിശ്ചിത തുക നോണ്‍-റീഫണ്ടബിള്‍ ഫീസായി ഈടാക്കുന്നതാണ്. ഇത് പോര്‍ട്ടലിലുള്ള പേയ്മെന്റ് ഗേറ്റ്വേ വഴി ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ഈ പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.