സി.ബി.ഐ അന്വേഷണത്തെ എതിർക്കുകയല്ല, സി.ബി.ഐ അവസാന വാക്കല്ല എന്നതാണ് എം.വി ഗോവിന്ദൻ പറഞ്ഞത് : മലയാലപ്പുഴ മോഹനന്‍

എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന എം.വി ഗോവിന്ദന്‍റെ നിലപാട് തള്ളാതെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ.

 

പത്തനംതിട്ട: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന എം.വി ഗോവിന്ദന്‍റെ നിലപാട് തള്ളാതെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ. സി.ബി.ഐ അന്വേഷണത്തെ എതിർക്കുകയല്ല പാർട്ടി സെക്രട്ടറി ചെയ്തതെന്ന് മോഹൻ പറഞ്ഞു. സി.ബി.ഐ അവസാന വാക്കല്ല എന്നതാണ് എം.വി ഗോവിന്ദന്‍റെ പ്രതികരണമെന്നും അതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി എന്ന നിലയിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ഈ വിഷയത്തിൽ കുടുംബത്തിന്‍റെ താൽപര്യത്തിന്‍റെ കൂടെയാണ്. സി.ബി.ഐ അന്വേഷണത്തിലൂടെ നീതി ലഭിക്കൂവെന്ന് കുടുംബം വിശ്വസിക്കുന്നു. ആ നിലപാടിനെ എതിർക്കുന്നില്ലെന്നും പിന്തുണക്കുന്നു. സിറ്റിങ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തന്‍റെ നിലപാടെന്നും അത് നീതിപൂർവം നടക്കുമെന്നും മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി.

ക​ണ്ണൂ​ർ എ.​ഡി.​എ​മ്മാ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാണ് ഭാ​ര്യ കെ. ​മ​ഞ്ജു​ഷ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. പൊ​ലീ​സ്​ അ​​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. ന​വീ​ൻ ബാ​ബു​വി​നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്ന സം​ശ​യ​വും ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ 14ന് ​യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​നു​ശേ​ഷം ന​വീ​ൻ ബാ​ബു​വി​നെ ആ​രെ​ല്ലാം സ​ന്ദ​ർ​ശി​ച്ചു എ​ന്ന​ത് ക​ണ്ടെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ന​വീ​ൻ മ​രി​ച്ച​താ​യി ക​ല​ക്ട​റേ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​ക്ടോ​ബ​ർ 15ന് ​രാ​വി​ലെ എ​ട്ടി​ന്​ അ​റി​യി​ച്ച​തി​ന്​ പി​ന്നാ​ലെ വീ​ട്ടു​കാ​ർ എ​ത്തും മു​മ്പു​ത​ന്നെ പൊ​ലീ​സ് തി​ടു​ക്ക​പ്പെ​ട്ട് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. ഇ​ൻ​ക്വ​സ്റ്റി​ന് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം.

ന​വീ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന്​ ആ​രോ​പി​ച്ച് പെ​ട്രോ​ൾ പ​മ്പ് അ​പേ​ക്ഷ​ക​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച​താ​യി പ​റ​യു​ന്ന ക​ത്ത് കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. വ​കു​പ്പു​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ക്കാ​തെ ക​യ​റി​വ​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ, ന​വീ​ൻ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന്​ വ്യാ​ജ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും കൂ​ടെ കൊ​ണ്ടു​വ​ന്ന കാ​മ​റ​മാ​നെ ഉ​പ​യോ​ഗി​ച്ച്​ റെ​ക്കോ​ഡ്​ ചെ​യ്ത്​ പ്ര​ച​രി​പ്പി​ക്കു​ക​യും​ ചെ​യ്തു.