ജാഗ്രത..;ബംഗ്ലാദേശില്‍ അഞ്ചാംപനി പടരുന്നു: 250 മരണം

അഞ്ചാംപനി  പടർന്നുപിടിക്കുന്നത് അയല്‍രാജ്യങ്ങള്‍ക്കും വലിയ ആശങ്കയാകുന്നു.കുട്ടികളുള്‍പ്പെടെ 250 പേർ ഇതിനോടകം രോഗം ബാധിച്ച്‌ മരണമടഞ്ഞതായാണ് റിപ്പോർട്ടുകള്‍.

 

രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങളില്‍ സംഭവിച്ച ഗുരുതരമായ പാളിച്ചകളാണ് രോഗവ്യാപനം ഇത്രയധികം രൂക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്

ബംഗ്ലാദേശ്  : അഞ്ചാംപനി  പടർന്നുപിടിക്കുന്നത് അയല്‍രാജ്യങ്ങള്‍ക്കും വലിയ ആശങ്കയാകുന്നു.കുട്ടികളുള്‍പ്പെടെ 250 പേർ ഇതിനോടകം രോഗം ബാധിച്ച്‌ മരണമടഞ്ഞതായാണ് റിപ്പോർട്ടുകള്‍.

മാർച്ച്‌ പകുതിയോടെ മരണസംഖ്യ ഉയരാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. രോഗബാധിതരില്‍ ഭൂരിഭാഗവും 14 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്.ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ജഷോർ, ചപ്പായ് നവാബ്ഗഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യക്കും മ്യാൻമറിനും ഭീഷണിയുയർത്തുന്നുണ്ട്

രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങളില്‍ സംഭവിച്ച ഗുരുതരമായ പാളിച്ചകളാണ് രോഗവ്യാപനം ഇത്രയധികം രൂക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ അസ്ഥിരതയും ഭരണപരമായ പിഴവുകളും മൂലം കഴിഞ്ഞ വർഷങ്ങളില്‍ വാക്സിനേഷൻ നിരക്ക് വലിയതോതില്‍ ഇടിഞ്ഞിരുന്നു.

2025-ല്‍ വാക്സിനേഷൻ എടുത്ത കുട്ടികളുടെ നിരക്ക് 59.6 ശതമാനമായി കുറഞ്ഞതും 2020-ന് ശേഷം വിപുലമായ പ്രതിരോധ യജ്ഞങ്ങള്‍ നടക്കാത്തതും സാഹചര്യം വഷളാക്കി. രാജ്യത്തെ 64 ജില്ലകളില്‍ 58 എണ്ണത്തിലും രോഗം പടർന്നുപിടിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നല്‍കുന്നു.

2024-25 കാലയളവിലെ കണക്കുകള്‍ പ്രകാരം 90 ശതമാനത്തിലധികം കുട്ടികളും കൃത്യമായി വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 2026 അവസാനത്തോടെ രാജ്യത്തുനിന്ന് അഞ്ചാംപനിയും റുബെല്ലയും പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയുള്ള ശക്തമായ പ്രവർത്തനങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്.