ജാഗ്രത..;ചൂട് കൂടുന്നു: താപനില 40 ഡിഗ്രിയിലേക്ക്
സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. വരും ദിവസങ്ങളില്‍ ചൂട് കനക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില (40°C) രേഖപ്പെടുത്താൻ സാധ്യത. കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ചൂട് ഉയർന്നേക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. വരും ദിവസങ്ങളില്‍ ചൂട് കനക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മലയോര മേഖലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില (40°C) രേഖപ്പെടുത്താൻ സാധ്യത. കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ചൂട് ഉയർന്നേക്കാം. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസും താപനില പ്രതീക്ഷിക്കുന്നു.
സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. അതേസമയം കണ്ണൂരിലും പാലക്കാടും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റ് പൊള്ളലേറ്റു. സൂര്യാഘാതം സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.ഇടവ വെണ്‍കുളം സ്വദേശി ഷൈൻ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ മരിച്ചത് .