നായയിൽ നിന്നും രക്ഷപ്പെടാൻ ഓടിയപ്പോൾ കിണറ്റിൽ വീണു ; പൂച്ചയ്ക്ക് രക്ഷകരായി റെസ്ക്യൂ ടീമും നാട്ടുകാരും

 നായയിൽ നിന്നും രക്ഷപ്പെടാനായി ഓടും വഴി കിണറ്റിൽ വീണ പൂച്ചയ്ക്ക് രക്ഷകരായി റെസ്ക്യൂ ടീമും നാട്ടുകാരും. പെരിങ്ങര പിഎം വി സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ വീട്ടിലെ പെരിങ്ങര തോപ്പിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആണ് പൂച്ച വീണത്. ഞായറാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. സുരേന്ദ്രന്റെ ഇളയ മകളാണ് കിണറ്റിൽ വീണ നിലയിൽ പൂച്ചയെ ആദ്യം കണ്ടത്.

 

 തൊട്ടിയും കയറും ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വാർഡ് മെമ്പർ അനീഷ് ചന്ദ്രനെ വിവരം അറിയിച്ചു. വാർഡ് മെമ്പറും സമീപവാസികളുമായ ജിക്കി തോമസും അഖിലും ചേർന്ന് പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച എങ്കിലും സാധ്യമായില്ല. 

 തിരുവല്ല : നായയിൽ നിന്നും രക്ഷപ്പെടാനായി ഓടും വഴി കിണറ്റിൽ വീണ പൂച്ചയ്ക്ക് രക്ഷകരായി റെസ്ക്യൂ ടീമും നാട്ടുകാരും. പെരിങ്ങര പിഎം വി സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ വീട്ടിലെ പെരിങ്ങര തോപ്പിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആണ് പൂച്ച വീണത്. ഞായറാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. സുരേന്ദ്രന്റെ ഇളയ മകളാണ് കിണറ്റിൽ വീണ നിലയിൽ പൂച്ചയെ ആദ്യം കണ്ടത്.

 തൊട്ടിയും കയറും ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വാർഡ് മെമ്പർ അനീഷ് ചന്ദ്രനെ വിവരം അറിയിച്ചു. വാർഡ് മെമ്പറും സമീപവാസികളുമായ ജിക്കി തോമസും അഖിലും ചേർന്ന് പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച എങ്കിലും സാധ്യമായില്ല. 

ഇവരിൽ ഒരാൾ കിണറ്റിൽ ഇറങ്ങി പൂച്ചയെ കരയ്ക്ക് എത്തിക്കാൻ ശ്രമിച്ചപ്പോൾ പൂച്ച കിണറ്റിലെ പൊത്തിനുള്ളിൽ ഒളിച്ചു. തുടർന്ന് റെസ്ക്യൂ ടീം അംഗങ്ങളായ ബാബു, ജയേഷ് എന്നിവരെ വിവരമറിയിച്ചു. തുടർന്ന് ഇവർ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ എട്ടരയോടെ പൂച്ചയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.