കാസ്റ്റിങ് കൗച്ച് ആരോപണം; ആർട്ടിസ്റ്റ് അമൃതയുടെ മൊഴിയെടുത്തു
കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് അമൃതയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് കോഴിക്കോട് പേരാമ്പ്രയിലെ വീട്ടിലെത്തി മൊഴിയെടുത്തത്.
Aug 29, 2024, 19:29 IST
കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് അമൃതയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് കോഴിക്കോട് പേരാമ്പ്രയിലെ വീട്ടിലെത്തി മൊഴിയെടുത്തത്.
അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായാൽ നല്ല വേഷം നൽകാമെന്ന് പറഞ്ഞ്, ഷൈജു എന്ന നിർമാതാവ് തന്നെ സമീപിച്ചു എന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിൻ്റെ വെളിപ്പെടുത്തൽ. 2023 ഫെബ്രുവരിയിലാണ് സംഭവം നടന്നതെന്നും പുറത്ത് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും മൊഴി രേഖപ്പെടുത്തിയ ശേഷം ഇവർ അറിയിച്ചു.