കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: ഡോ.സി.എന്‍. വിജയകുമാരി ഇന്ന് കോടതിയില്‍ ഹാജരാകും

പിഎച്ച്ഡി വിദ്യാര്‍ഥി വിപിന്റെ പരാതിയിലാണ് കേസ്.

 

ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നുമായിരുന്നു കോടതിയില്‍ അധ്യാപികയുടെ വാദം.

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരി ഇന്ന് കോടതിയില്‍ ഹാജരാകും. നെടുമങ്ങാട് SC/ST കോടതിയാണ്
മുന്‍കൂര്‍ ജാമ്യഹര്‍ജ പരിഗണിക്കുന്നത്. ഹാജരായി ജാമ്യം എടുക്കണമെന്ന കോടതി ഉപാധി വിജയകുമാരിയുടെ അഭിഭാഷകന്‍ അംഗീകരിച്ചിരുന്നു. വിപിന്‍ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നുമായിരുന്നു കോടതിയില്‍ അധ്യാപികയുടെ വാദം.

പിഎച്ച്ഡി വിദ്യാര്‍ഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍വച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാര്‍ഥി വിപിന്‍ വിജയനാണ് പരാതി നല്‍കിയത്.

നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.