വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ സംഭവം : യുവാക്കള്‍ക്കെതിരെ കേസെടുക്കും

വയനാട് മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന വനമേഖലയിലാണ് ഇവര്‍ കുടുങ്ങിയത്.

 

യുവാക്കള്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.

വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും.അനധികൃതമായി വനമേഖലയില്‍ കയറിയതിനാണ് കേസ് എടുക്കുക.യുവാക്കള്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തില്‍ കുടുങ്ങിയ യുവാക്കളെ ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്.വയനാട് മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന വനമേഖലയിലാണ് ഇവര്‍ കുടുങ്ങിയത്.

വടകര കുരിക്കലാട് സ്വദേശികളായ യുവാക്കള്‍ വിനോദ സഞ്ചാരത്തിന് എത്തിയതാണെന്നാണ് പറയുന്നത്. കാട് കാണുന്നതിനിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ പരിഭ്രാന്തരാവുകയായിരുന്നു.തിരിച്ച് ഇറങ്ങുന്നതിന്റെ വഴി തെറ്റി ഉള്‍ക്കാട്ടിലേക്ക് പോവുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു.