യുവാക്കളെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്; ഒരാള്‍ അറസ്റ്റില്‍

തിരൂര്‍ സ്വദേശിയായ ഗുണ്ടയും 17 കേസുകളില്‍ പ്രതിയുമായ പറവണ്ണ അരയന്റെ പുരക്കല്‍ ഫെമിസി (31)നെയാണ് അറസ്റ്റ് ചെയ്തത്.
 

യുവാക്കളെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരൂര്‍ സ്വദേശിയായ ഗുണ്ടയും 17 കേസുകളില്‍ പ്രതിയുമായ പറവണ്ണ അരയന്റെ പുരക്കല്‍ ഫെമിസി (31)നെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 18ന് വയനാട് സ്വദേശികളായ രണ്ട് യുവാക്കളെ പറവണ്ണയില്‍വച്ച് മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും 13,000 രൂപയും കവര്‍ന്ന ഇയാള്‍ കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മാസങ്ങളായി പൊലീസ് അന്വേഷിച്ചുവരുന്നതിനിടെ കഴിഞ്ഞദിവസം പറവണ്ണയില്‍ എത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.