കാറ്ററിങ് തൊഴിലാളിയെ നടുറോഡില്‍ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തമിഴ്നാട് കടയനല്ലൂര്‍ സ്വദേശിയും കോട്ടയ്ക്കകം അന്നമിത്ര കാറ്ററിങ് സര്‍വീസിലെ ജീവനക്കാരനുമായ കേശവന്‍ (52) ആണ് കൊല്ലപ്പെട്ടത്.

 

പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം

തിരുവനന്തപുരം മേലെ പഴവങ്ങാടിയില്‍ കാറ്ററിങ് തൊഴിലാളിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കീഴാറന്നൂര്‍ പുത്തന്‍വിള വീട്ടില്‍ ഗിരീഷ് കുമാര്‍ എന്ന കാര്‍ത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. തമിഴ്നാട് കടയനല്ലൂര്‍ സ്വദേശിയും കോട്ടയ്ക്കകം അന്നമിത്ര കാറ്ററിങ് സര്‍വീസിലെ ജീവനക്കാരനുമായ കേശവന്‍ (52) ആണ് കൊല്ലപ്പെട്ടത്. 2022 മാര്‍ച്ച് ഒമ്പതിന് രാത്രിയായിരുന്നു സംഭവം. കേസില്‍ പ്രതിക്കെതിരായ നിര്‍ണായക തെളിവായി മാറിയത് സമീപത്തെ വ്യാപാരസ്ഥാപനത്തില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്. നാലുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.