അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍
അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍
പ്രതിയെ കേരളത്തിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം.
ഡല്‍ഹിയിലെ ഗാസിയാബാദില്‍വെച്ച് കണ്ടെത്തുകയായിരുന്നു.
അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അവയവ ദാനത്തിനായി പ്രവര്‍ത്തിക്കുന്ന റാക്കറ്റ് നിയന്ത്രിച്ചിരുന്നത് കാസര്‍കോട് സ്വദേശിയായ നജീബാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒളിവിലായിരുന്ന പ്രതിയ്ക്കായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്. ഒടുവില്‍ ഡല്‍ഹിയിലെ ഗാസിയാബാദില്‍വെച്ച് കണ്ടെത്തുകയായിരുന്നു. വൈകാതെ പ്രതിയെ കേരളത്തിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം.
അവയവ ദാന തട്ടിപ്പില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ച രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലുംതാഴം വലിയമാടം ശ്രീജ(40), പട്ടത്താനം ലത്തീഫ് മന്‍സിലില്‍ സുധീര്‍(31) എന്നിവരെയാണ് കൊല്ലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ നിര്‍ദേശപ്രകാരം സാമ്പത്തിക ലാഭത്തിനായി അവയവം ദാനം ചെയ്ത വിനോദ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.