മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; കൊലപാതകശ്രമത്തിന് തെളിവില്ലെന്ന് പൊലീസ്
മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ പൊലീസ് ഒഴിവാക്കി. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
Jun 11, 2026, 17:27 IST
കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ പൊലീസ് ഒഴിവാക്കി. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. സംസ്ഥാനത്ത് മെഡിക്കല്‍ അനാസ്ഥ വര്‍ധിക്കുന്നുവെന്നാരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ, റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് വീണയുടെ പരാതി. സംഭവത്തില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.