ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാക്കൾക്ക് നോട്ടീസ്, മുഴുവൻ പേരെയും ചോദ്യം ചെയ്യും

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്ഥലത്തുണ്ടായിരുന്ന  മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും. നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം പി, വി ജോയി, ബിനീഷ് കോടിയേരി അടക്കം എല്ലാവരെയും ചോദ്യം ചെയ്യും. കേസില്‍ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. 

 

കൊച്ചി​: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്ഥലത്തുണ്ടായിരുന്ന  മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും. നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം പി, വി ജോയി, ബിനീഷ് കോടിയേരി അടക്കം എല്ലാവരെയും ചോദ്യം ചെയ്യും. കേസില്‍ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. 

ഐ പി ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഉണ്ണി ഡി എസ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ ഷഹിൻ, നിതിൻ രാജ് എന്നിവർക്ക് ജാമ്യം നൽകിയിരുന്നു. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ 21 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. 68 ദിവസത്തിലധികമായി ജയിലിൽ കഴിയുകയും കേസ് അവസാനഘട്ടത്തിലെത്തിയതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.