കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി

കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോർജ്ജിനെ ആക്രമിച്ചെന്ന കേസ്. വീണ ജോർജിന്റെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

 

അഭിലാഷിന്റെയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരുടെയും മൊഴി എസ്.ഐ.ടി. നേരത്തേ രേഖപ്പെടുത്തിയിരുന്നു.

കണ്ണൂർ: കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോർജ്ജിനെ ആക്രമിച്ചെന്ന കേസ്. വീണ ജോർജിന്റെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.വീണാ ജോർജിന്റെ ഗൺമാൻ എം.എസ്. അഭിലാഷിന്റെയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരുടെയും മൊഴി എസ്.ഐ.ടി. നേരത്തേ രേഖപ്പെടുത്തിയിരുന്നു.

എസ് ഐ ടി തലവൻ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കൊടുമണിലെ വീട്ടിൽ ശനിയാഴ്ചയാണ് കെ.എ.പി. നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നരമണിക്കൂറോളം ചെലവഴിച്ച് മൊഴിയെടുത്തത്

കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരേയാണ് വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് റെയിൽവേ പോലീസ് ആദ്യം കേസെടുത്തത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.