ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫിസിൽ കയറി ആക്രമിച്ച കേസ്; കുപ്രസിദ്ധ കുറ്റവാളി മൈൻഡ് കണ്ണൻ പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൈൻഡ് കണ്ണൻ എന്നറിയപ്പെടുന്ന വിഷ്ണു കണ്ണൻ (37) പിടിയിൽ. എറണാകുളം സെൻട്രൽ‌ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫിസിൽ കയറി ആക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ‌ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൈൻഡ് കണ്ണൻ എന്നറിയപ്പെടുന്ന വിഷ്ണു കണ്ണൻ (37) പിടിയിൽ. എറണാകുളം സെൻട്രൽ‌ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫിസിൽ കയറി ആക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ‌ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം ജലഗതാഗത വകുപ്പിലെ ജീവനക്കാരനായ മാഹിൻ‌, ഇയാളുടെ സുഹൃത്ത് നവാസ് എന്നിവരെയാണ് പ്രതി ഓഫിസിൽ കയറി ആക്രമിച്ചത്.

ഇതേത്തുടർന്ന് മാഹിൻ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഇൻസ്പെക്റ്റർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതി പൊലീസിന്‍റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് അന്വേഷണ സംഘം അറിയിച്ചു.