സാരിയുമായി വീട്ടിലെത്തി വിവാഹാഭ്യർത്ഥന ;  തളിപ്പറമ്പിൽ ചലച്ചിത്ര താരം നിഖിലാ വിമലിനെ പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്

തളിപ്പറമ്പിൽ പ്രശസ്ത ചലച്ചിത്ര താരം നിഖിലാ വിമലിനെ  വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോർജിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ 10 മണിയോടെ നടിയുടെ വീട്ടിൽ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്ന്പോയ നടിയും മാതാവും വാതിലടച്ചാണ് രക്ഷപ്പെട്ടത്. 

 

കണ്ണൂർ: തളിപ്പറമ്പിൽ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോർജിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ 10 മണിയോടെ നടിയുടെ വീട്ടിൽ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്ന്പോയ നടിയും മാതാവും വാതിലടച്ചാണ് രക്ഷപ്പെട്ടത്. 

കഴിഞ്ഞ ഡിസംബർ മുതൽ നടിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്ന് അശ്ലീലസന്ദേശങ്ങൾ അയക്കുന്നതും ഇയാളുടെ പതിവാണ്. നടിയുടെ പരാതിയിൽ അഭിലാഷ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. ഇയാളെ മനോരോഗ വിദഗ്ധനെ കാണിക്കണമെന്ന് ബന്ധുക്കളോട് പോലീസ് നിർദേശിച്ചിട്ടുണ്ട്.