ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതി; സംവിധായകൻ വി കെ പ്രകാശിനെതിരെ കേസെടുത്തു; കേസെടുത്തത് പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ
 
ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി കെ പ്രകാശിനെതിരെ 354 (1) A വകുപ്പ് ചുമത്തി കേസെടുത്തത്. കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. 

പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലൈംഗിക അതിക്രമ കുറ്റമാണ് വി കെ പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം യുവ തിരക്കഥാകൃത്ത് വെളിപ്പെടുത്തലില്‍ കേസെടുക്കുത്തിന് മുമ്പേ തന്നെ  വി കെ പ്രകാശ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും  ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.