ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് കൂറ്റനാടാണ് അപകടം നടന്നത്. മങ്കര കല്ലൂർ സ്വദേശിയായ അമ്ബലപ്പടി വീട്ടില്‍ രവിചന്ദ്രൻ (രവി) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം

 

കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ ഒരു കെട്ടിടത്തില്‍ വെച്ച്‌ ഡ്രില്‍ മെഷീൻ ഉപയോഗിച്ച്‌ സ്ക്രൂ ചെയ്യുന്നതിനിടെ രവിചന്ദ്രന് ഷോക്കേല്‍ക്കുകയായിരുന്നു

പാലക്കാട്: ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് കൂറ്റനാടാണ് അപകടം നടന്നത്. മങ്കര കല്ലൂർ സ്വദേശിയായ അമ്ബലപ്പടി വീട്ടില്‍ രവിചന്ദ്രൻ (രവി) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ ഒരു കെട്ടിടത്തില്‍ വെച്ച്‌ ഡ്രില്‍ മെഷീൻ ഉപയോഗിച്ച്‌ സ്ക്രൂ ചെയ്യുന്നതിനിടെ രവിചന്ദ്രന് ഷോക്കേല്‍ക്കുകയായിരുന്നു.

വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് കുഴഞ്ഞുവീണ രവിചന്ദ്രനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.