ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു
പുക ഉയരുന്നത് കണ്ട് തീര്‍ത്ഥാടകരെ വേഗം പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി.
Dec 4, 2025, 06:42 IST
ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്സിക്കാണ് തീപിടിച്ചത്.
ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്സിക്കാണ് തീപിടിച്ചത്.
പുക ഉയരുന്നത് കണ്ട് തീര്‍ത്ഥാടകരെ വേഗം പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.