ബസ് കാത്തുനിന്ന 4 പേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു ; ഒരാള്‍ മരിച്ചു
റസാക്കിന്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 6:00 മണിക്കായിരുന്നു അപകടം.
Sep 13, 2026, 08:59 IST
അപകടത്തില്‍ ഒരാള്‍ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുല്‍ റസാക്ക് ആണ് മരിച്ചത്.
വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന 4 പേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു . അപകടത്തില്‍ ഒരാള്‍ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുല്‍ റസാക്ക് ആണ് മരിച്ചത്. റസാക്കിന്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 6:00 മണിക്കായിരുന്നു അപകടം.
ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുല്‍ റസാഖ് മരിച്ചു. തൃശൂര്‍ ദിശയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്കുമേല്‍ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്