തോട്ടപ്പുഴശ്ശേരിയിൽ കുട്ടി ഉൾപ്പെടെ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ കത്തി നശിച്ചു

 ടികെ റോഡിലെ തോട്ടപ്പുഴശ്ശേരിയിൽ കുട്ടി ഉൾപ്പെടെ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തോട്ടപ്പുഴശ്ശേരി മാർത്തോമ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. കങ്ങഴ ഇലങ്ങാട്ട് ലക്ഷ്മി നിവാസിൽ പി.സി രാജേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തി നശിച്ചത്. 

 

 തിരുവല്ല : ടികെ റോഡിലെ തോട്ടപ്പുഴശ്ശേരിയിൽ കുട്ടി ഉൾപ്പെടെ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തോട്ടപ്പുഴശ്ശേരി മാർത്തോമ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. കങ്ങഴ ഇലങ്ങാട്ട് ലക്ഷ്മി നിവാസിൽ പി.സി രാജേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തി നശിച്ചത്. 

തിരുവല്ല ഭാഗത്ത് നിന്നും കോഴഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറിന്റെ ബോണറ്റിന് ഉള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട്  രാജേഷ് കുമാർ പെട്ടെന്ന് കാർ നിർത്തി. തുടർന്ന് യാത്രക്കാരായിരുന്ന നാലുപേരും കാറിന് പുറത്തിറങ്ങി. 

തൊട്ടു പിന്നാലെ കാർ കത്തുകയായിരുന്നു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങൾ ചേർന്ന് തീ അണച്ചു എങ്കിലും കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു.