കാര്‍ ബസില്‍ ഇടിച്ചുകയറി; ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം  

വടകരയില്‍ കാര്‍ ബസില്‍ ഇടിച്ച് ഡയാലിസിസി രോഗി മരിച്ചു. മാഹി പന്തക്കല്‍ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുരേന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

 

കോഴിക്കോട്: വടകരയില്‍ കാര്‍ ബസില്‍ ഇടിച്ച് ഡയാലിസിസി രോഗി മരിച്ചു. മാഹി പന്തക്കല്‍ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുരേന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. 

ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സുരേന്ദ്രന് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ബസ്സിലിടിച്ച് കയറി കാര്‍ സമീപത്തെ ഹോട്ടലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.