ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു, 2 കുട്ടികളടക്കം 5 പേര്‍ക്കും അത്ഭുത രക്ഷ
ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. തിരുവനന്തപുരം - ചെങ്കോട്ട മലയോര ഹൈവേയില്‍ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് അപകടമുണ്ടായത്.പുലർച്ചെ 5:45 ഓടെയാണ് സംഭവം.രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല.
Updated: Dec 19, 2025, 12:16 IST
എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി
കൊല്ലം: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. തിരുവനന്തപുരം - ചെങ്കോട്ട മലയോര ഹൈവേയില്‍ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് അപകടമുണ്ടായത്.പുലർച്ചെ 5:45 ഓടെയാണ് സംഭവം.രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല.
തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ച സൈലോ കാറാണ് കത്തിയത്. എയർപോർട്ടിലെത്തിയ തെങ്കാശി കടയനല്ലൂർ സ്വദേശി റമീസ് രാജയെയും കൂട്ടി തിരികെ നാട്ടിലേക്ക് പോകുമ്ബോഴായിരുന്നു അപകടം.
എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി.കാർ പൂര്‍ണമായും കത്തിനശിച്ചു. കടയ്ക്കലില്‍ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.