ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സിറ്റി സ്വദേശികളായ രണ്ട് പേർ മരിച്ചു

മൈസൂര് ഗുണ്ടൽപേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. കണ്ണൂർ സിറ്റി സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്.

 

കണ്ണൂർ:  ഇരിട്ടി: മൈസൂര് ഗുണ്ടൽപേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. കണ്ണൂർ സിറ്റി സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്.

കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ബാക്കി അഞ്ചു പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.