കൊച്ചിയില് 3 പേരുടെ ജീവനെടുത്ത വാഹനാപകടം ; കാര് ഓടിച്ച സുഹൈല് അമിതമായി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
കൊച്ചിയില് 3 പേരുടെ ജീവനെടുത്ത വാഹനാപകടം ; കാര് ഓടിച്ച സുഹൈല് അമിതമായി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
പ്രതികളുടെ തെളിവെടുപ്പ് പൂര്ത്തിയാക്കി അന്വേഷണ സംഘം നാല് പേരെയും ബോസ്റ്റല് സ്കൂളിലേക്ക് തിരിച്ചയച്ചു.
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈല് സജീവ് മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരണം. കാക്കനാട് ലാബില് നടത്തിയ സാമ്പിള് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുഹൈലിന്റെ ശരീരത്തില് അമിത അളവില് മദ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ തെളിവെടുപ്പ് പൂര്ത്തിയാക്കി അന്വേഷണ സംഘം നാല് പേരെയും ബോസ്റ്റല് സ്കൂളിലേക്ക് തിരിച്ചയച്ചു. അപകടം നടന്ന എയര്പോര്ട്ട് റോഡിലും പ്രതികള് മദ്യപിച്ച ഹോട്ടലിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
രാവിലെ 10.05ഓടെ സുഹൈലിനെ ആദ്യം തെളിവെടുപ്പിനായി നെടുമ്പാശേരി എയര്പോര്ട്ട് റോഡില് അപകടം നടന്നസ്ഥലത്ത് എത്തിച്ചു. സുഹൈലിനെ ഒറ്റയ്ക്കും മറ്റ് പ്രതികളെ ഒരുമിച്ചുമാണ് തെളിവെടുപ്പിനായി എത്തിച്ചത്.
പ്രതിഷേധം കണക്കിലെടുത്ത് സുഹൈലിനെ പൊലീസ് വാഹനത്തില് നിന്ന് പുറത്തിറക്കിയില്ല. 20 മിനിറ്റിനുള്ളില് ഇവിടെ തെളിവെടുപ്പ് പൂര്ത്തിയാക്കി. തുടര്ന്ന് പ്രതികള് അവസാനമായി മദ്യപിച്ച നെടുമ്പാശേരിയിലെ ഹോട്ടലിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തി. ഇരു സ്ഥലങ്ങളിലും കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു തെളിവെടുപ്പ്.