മകനെ യാത്രയാക്കി മടക്കം,കൊണ്ടോട്ടിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഉപ്പയും മരിച്ചു, മരണം നാലായി

മകനെ  സൗദിയിലേക്ക് യാത്രയാക്കി മടങ്ങുമ്പോൾ  കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തില്‍ മരണസംഖ്യ നാലായി ഉയർന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടൻ ഇബ്രാഹിം (45) ആണ് ഇന്ന് രാവിലെ മരിച്ചത്.

 

ഷിയാസിന്റെ വിവാഹം ഏപ്രില്‍ 18ന് നടക്കാനിരിക്കെയാണ് വിയോഗം.

കൊണ്ടോട്ടി: മകനെ  സൗദിയിലേക്ക് യാത്രയാക്കി മടങ്ങുമ്പോൾ  കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തില്‍ മരണസംഖ്യ നാലായി ഉയർന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടൻ ഇബ്രാഹിം (45) ആണ് ഇന്ന് രാവിലെ മരിച്ചത്.

ഇബ്രാഹിമിന്റെ മകൻ ബാസിതിനെ സൗദിയിലേക്ക് യാത്രയാക്കാനായി കരിപ്പൂർ വിമാനത്താവളത്തില്‍ പോയി മടങ്ങുമ്പോള്‍  ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവംണ് അപകടമുണ്ടായത്. അപകടത്തില്‍ ഇബ്രാഹിമിന്റെ മകള്‍ ബാസില(19), പാലക്കാട് കല്‍പാത്തി ശങ്കുവരത്തോട് ഹൈദരാലിയുടെ ഭാര്യ സക്കീന(42), മണ്ണാർക്കാട് മുക്കണ്ണം ചീരത്തടയൻ സിദ്ദീഖിന്റെയും സുലൈഖയുടെയും മകൻ ഷിയാസ്(24) എന്നിവരും മരിച്ചു.

ബാസിതിന്റെ സഹോദരിയാണ് മരിച്ച ബാസില. ബാസിതിന്റെ ഭാര്യ അഫ്രീനയുടെ മാതാവാണ് മരിച്ച സക്കീന. ബാസിതിന്റെ സുഹൃത്തായിരുന്ന ഷിയാസാണ് വാഹനം ഓടിച്ചിരുന്നത്. ഷിയാസിന്റെ വിവാഹം ഏപ്രില്‍ 18ന് നടക്കാനിരിക്കെയാണ് വിയോഗം.