പിണങ്ങിയ യുവതിയുടെ മതിപ്പ് നേടാൻ വാഹനാപകട നാടകം; ഒടുവില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍

പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കോന്നി മാമ്മൂട് രാജിഭവനില്‍ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്.

 

അപകടത്തില്‍ യുവതിയുടെ കൈവിരലിന് പൊട്ടലുണ്ട്. അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ് പൊലീസ് കേസെടുത്തത്

പത്തനംതിട്ട: പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കോന്നി മാമ്മൂട് രാജിഭവനില്‍ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്.

ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. സത്യം പുറത്തായതോടെ വധശ്രമക്കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരും കൊട്ടാരക്കര സബ് ജയിലിലാണ്.യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടാൻ യുവാവും സുഹൃത്തും വാഹനാപകടം ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.

അപകടത്തില്‍ യുവതിയുടെ കൈവിരലിന് പൊട്ടലുണ്ട്. അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.