കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളുന്നു; പിണറായി വിജയൻ ഇടപ്പഴഞ്ഞിയിലെ പുതിയ വാടകവീട്ടിലേക്ക് മാറുന്നു

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്ത് താമസം മാറുന്നു. നിലവിൽ ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ താമസിക്കുന്ന അദ്ദേഹം ഇടപ്പഴഞ്ഞിയിൽ നിന്ന് ജഗതിയിലേക്ക് പോകുന്ന വഴിയിലുള്ള മറ്റൊരു വാടകവീട്ടിലേക്കാണ് താമസം മാറ്റുന്നത്.പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയ വാടകവീട് കണ്ടെത്തിയത്.

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്ത് താമസം മാറുന്നു. നിലവിൽ ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ താമസിക്കുന്ന അദ്ദേഹം ഇടപ്പഴഞ്ഞിയിൽ നിന്ന് ജഗതിയിലേക്ക് പോകുന്ന വഴിയിലുള്ള മറ്റൊരു വാടകവീട്ടിലേക്കാണ് താമസം മാറ്റുന്നത്.പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയ വാടകവീട് കണ്ടെത്തിയത്. കഴിഞ്ഞ മാസം കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.

അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും പണികൾ പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. സ്റ്റാഫ് അംഗങ്ങൾക്കും സുരക്ഷാ ജീവനക്കാർക്കും ആവശ്യമായ താമസസൗകര്യം കൂടി കണക്കിലെടുത്താണ് പുതിയ വീട് തിരഞ്ഞെടുത്തിരിക്കുന്നത്. സ്വകാര്യത പൂർണമായി ഉറപ്പാക്കുന്നതിനായി പുതിയ വാടകവീടിന്റെ മതിലുകളുടെ ഉയരം കൂട്ടുകയും ചെയ്തിട്ടുണ്ട്. കന്റോൺമെന്റ് ഹൗസ് പൂർണ സജ്ജമാകുന്നതുവരെ പുതിയ വീട്ടിലാകും പ്രതിപക്ഷ നേതാവ് താമസിക്കുക.