കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്തി ;  യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു

നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ സ്വന്തം ആവശ്യത്തിന് പരിപാലിക്കുന്നതായിരുന്നെന്ന് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പറഞ്ഞു.

 

ഇയാളുടെ വീടിന് ചുറ്റുമായി എട്ടോളം കഞ്ചാവ് ചെടികളായിരുന്നു പരിപാലിച്ചിരുന്നത്.

കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്തിയ യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടില്‍ അജിനെ (29) യാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇയാളുടെ വീടിന് ചുറ്റുമായി എട്ടോളം കഞ്ചാവ് ചെടികളായിരുന്നു പരിപാലിച്ചിരുന്നത്.
നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ സ്വന്തം ആവശ്യത്തിന് പരിപാലിക്കുന്നതായിരുന്നെന്ന് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വിവിധ വലിപ്പങ്ങളിലുള്ള ചെടികള്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന അജിനെയും സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.