പ്ലസ് വൺ പ്രവേശനത്തിന് നാളെ വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈനായി ബുധനാഴ്ച വരെ അപേക്ഷിക്കാം
Updated: Jun 2, 2026, 11:36 IST
ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും. പ്രവേശന നടപടികൾ ആഗസ്ത് അഞ്ചിന് പൂർത്തിയാകും.
കണ്ണൂർ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈനായി ബുധനാഴ്ച വരെ അപേക്ഷിക്കാം.
തിങ്കൾ വൈകിട്ട് അഞ്ച് വരെ 4,19,518 പേർ അപേക്ഷിച്ചു. 17,698 പേർ സി ബി എസ് ഇയിലും 1906 പേർ ഐ സി എസ് ഇയിലും പഠിച്ചവരാണ്.40,262 വിദ്യാർഥികൾ സ്വന്തം ജില്ലയ്ക്ക് പുറമെ മറ്റുള്ള ജില്ലകളിലും അപേക്ഷിച്ചു. എം ആർ എസ് സ്കൂളുകളിൽ 1,574 അപേക്ഷ ലഭിച്ചു.
എട്ടിന് ട്രയൽ അലോട്ട്മെന്റും 15ന് ഒന്നാം അലോട്ട്മെന്റും നടക്കും. വിദ്യാർഥികൾക്ക് തെറ്റ് തിരുത്താനും സ്കൂളും വിഷയവും മാറ്റാനും അവസരമുണ്ട്.
മുഖ്യ അലോട്ട്മെന്റ് പ്രക്രിയക്ക് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്‌ഡഡ് ക്വാട്ട സീറ്റുകളിലേക്ക് അതത് സ്കൂളുകളിൽ അപേക്ഷിക്കണം.ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും. പ്രവേശന നടപടികൾ ആഗസ്ത് അഞ്ചിന് പൂർത്തിയാകും.