ആലപ്പുഴയിൽ സ്ഥാനാർഥിയുടെ ഫോൺ ഹാക്ക് ചെയ്തു, സന്ദേശം പോയത് നൂറിലേറെപേർക്ക്

സ്ഥാനാർഥിയുടെ ഫോൺ വീണ്ടും  ഹാക്ക് ചെയ്തു. സ്ഥാനാർഥിയുടെ നമ്പരിൽനിന്ന് ഇ-ചെലാൻ എന്ന പേരിൽ എപികെ ഫയൽ സന്ദേശം പോയത് നൂറിലേറെപ്പേർക്ക്.
 

ആലപ്പുഴ: സ്ഥാനാർഥിയുടെ ഫോൺ വീണ്ടും  ഹാക്ക് ചെയ്തു. സ്ഥാനാർഥിയുടെ നമ്പരിൽനിന്ന് ഇ-ചെലാൻ എന്ന പേരിൽ എപികെ ഫയൽ സന്ദേശം പോയത് നൂറിലേറെപ്പേർക്ക്.

ആലപ്പുഴ നഗരസഭയിലേക്കു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ആർ. അംജിത്ത്‌കുമാറിന്റെ ഫോണാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.പലർക്കും ഇ-ചെലാൻ സന്ദേശം ലഭിച്ചെന്നുകാട്ടി ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴാണ് ഫോൺ ഹാക്ക് ചെയ്തത് അറിഞ്ഞത്. തുടർന്ന്, നോർത്ത് പോലീസ് സ്റ്റേഷനിലും സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.

കഴിഞ്ഞയാഴ്ച ഇതിനു സമാനമായി തുമ്പോളിയിലെ സ്ഥാനാർഥി പി.ജെ. ബെർളിയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.