കലിഫോര്‍ണിയ ഇരട്ടക്കൊല: മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ ഇന്ന് കേരളത്തിലെത്തും
കലിഫോര്‍ണിയ ഇരട്ടക്കൊല: മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ ഇന്ന് കേരളത്തിലെത്തും
ഓഗസ്റ്റ് 28നാണ് ഇരുവരും കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനില ബേബി അറസ്റ്റിലായി, രണ്ട് കൊലക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
തൃശൂര്‍ മുടിക്കോട് സ്വദേശിനിയായ അഞ്ജന ഹരിയുടെയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആന്‍ മേരി മാത്യുവിന്റെയും മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുന്നത്.
അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരി (35), ആന്‍ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് കേരളത്തിലെത്തും. രാവിലെ 8.50ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
തൃശൂര്‍ മുടിക്കോട് സ്വദേശിനിയായ അഞ്ജന ഹരിയുടെയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആന്‍ മേരി മാത്യുവിന്റെയും മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുന്നത്. ഓഗസ്റ്റ് 28നാണ് ഇരുവരും കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനില ബേബി അറസ്റ്റിലായി, രണ്ട് കൊലക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ നോര്‍ക റൂട്ട്‌സിന്റെ സഹായത്തോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും. അഞ്ജനയുടെ സംസ്‌കാരം മുടിക്കോട്ടും ആന്‍ മേരിയുടെ സംസ്‌കാരം ചിങ്ങവനം സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിലുമാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
അഞ്ജനയുടെ സംസ്‌കാരം ഇന്നും ആന്‍മേരിയുടേത് നാളെയുമാകും നടത്തുക.