പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി; മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷന്‍
പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനായ നാലംഗ മന്ത്രിസഭാ സമിതിയാണ് പരിശോധിക്കുക. മന്ത്രിമാരായ എം ലിജു , റോജി എം ജോണ്‍ , പി.സി വിഷ്ണുനാഥ് എന്നിവര്‍ ഉപസമിതി അംഗങ്ങളാണ്.
Updated: Jun 17, 2026, 12:32 IST
മന്ത്രിമാരായ എം ലിജു , റോജി എം ജോണ്‍ , പി.സി വിഷ്ണുനാഥ് എന്നിവര്‍ ഉപസമിതി അംഗങ്ങളാണ്.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനായ നാലംഗ മന്ത്രിസഭാ സമിതിയാണ് പരിശോധിക്കുക. മന്ത്രിമാരായ എം ലിജു , റോജി എം ജോണ്‍ , പി.സി വിഷ്ണുനാഥ് എന്നിവര്‍ ഉപസമിതി അംഗങ്ങളാണ്.
സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായിരുന്ന യു വാസുകിയാണ് നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടി പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടത്.