സി.കണ്ണൻ സമാനതകളില്ലാത്ത തൊഴിലാളി നേതാവ്: മുഖ്യമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തു

സി. കണ്ണൻ എല്ലാ ട്രേഡ് യൂനിയൻ സംഘടനകൾക്കും സ്വീകാര്യനായ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച സി. കണ്ണൻ

 

കണ്ണൂർ: സി. കണ്ണൻ എല്ലാ ട്രേഡ് യൂനിയൻ സംഘടനകൾക്കും സ്വീകാര്യനായ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച സി. കണ്ണൻ പ്രതിമ അനാച്ഛാദനംസ്റ്റേഡിയം കോർണറിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ റിമോട്ട് ഉപയോഗിച്ചു നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത തൊഴിലാളി പീഢനമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതി രാജ്യത്തെ ട്രേഡ് യുനിയൻ സംഘടനകൾ നല്ല രീതി ചിലുള്ള പോരാട്ടം നടത്തിവരുന്നുണ്ട്. സി. കണ്ണൻ ഇന്ന് ജീവിച്ചിരുന്നു വെങ്കിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചേനെയെന്നും പിണറായി പറഞ്ഞു. സമാനതകളില്ലാത്ത തൊഴിലാളി നേതാവാണ് സി.കണ്ണൻ അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമേയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ.പി സഹദേവൻ അധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ.രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.