സംസ്ഥാനത്തെ 38 വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 38 വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്
എട്ടുവാര്‍ഡുകളിലെ അംഗങ്ങള്‍ എംഎല്‍എമാരായതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു കോര്‍പറേഷന്‍ വാര്‍ഡുകളുള്‍പ്പെടെ 38 തദ്ദേശ വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്.
സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വാര്‍ഡ് അംഗങ്ങള്‍ എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എട്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മൂന്ന് മുന്നണികളും തമ്മിലുളള ആദ്യ രാഷ്ട്രീയ ബലപരീക്ഷണമാണ് ഇന്ന് നടക്കുന്നത്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു കോര്‍പറേഷന്‍ വാര്‍ഡുകളുള്‍പ്പെടെ 38 തദ്ദേശ വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്.
തൃശൂര്‍ പാലക്കാട് കണ്ണൂര്‍ ജില്ലകളിലെ മൂന്ന് നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം , കോട്ടയം പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമ പഞ്ചായത്തു വാര്‍ഡുകളിലും തീപാറുന്ന പോരാട്ടമാണ്.
എട്ടുവാര്‍ഡുകളിലെ അംഗങ്ങള്‍ എംഎല്‍എമാരായതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സുധീര്‍ഷാ പാലോട്, ദീപക് ജോയി. ഫാത്തിമ തെഹ്ലിലിയ, സി വി ശാന്തകുമാര്‍, വിനു ജോബ്, ടി എം ശശി, സുമേഷ് അച്യുതന്‍, ഉഷാ വിജയന്‍ എന്നിവരാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടക്കുന്ന തദ്ദേശ വാര്‍ഡുകളില്‍ നിലവിലെ കണക്കനുസരിച്ച് യുഡിഎഫിനാണ് മേധാവിത്വം. 22 എണ്ണം യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡുകളാണ്. 15 എണ്ണം എല്‍ഡിഎഫിനൊപ്പം. ട്വന്റി20 അംഗം രാജി വെച്ചതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍ നടക്കുന്നത്