കോഴിക്കോട് നഗരത്തില്‍ വീണ്ടും ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ചു, യാത്രക്കാര്‍ക്ക് പരിക്ക്
കോഴിക്കോട് നഗരത്തില്‍ വീണ്ടും ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ചു, യാത്രക്കാര്‍ക്ക് പരിക്ക്
മാവൂരിലേക്ക് പോവുകയായിരുന്ന മലബാര്‍ എന്ന ബസ് നിള ബസിലാണ് തട്ടിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
Updated: Jun 21, 2026, 12:24 IST
രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.
സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോഴിക്കോട് നഗരത്തില്‍ വീണ്ടും ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മാവൂര്‍ റോഡിലാണ് സംഭവം. നഗരത്തില്‍ നിന്നും മാവൂരിലേക്ക് പോവുകയായിരുന്നു രണ്ടു ബസ്സുകളും പുതിയ സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം.
രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. മാവൂരിലേക്ക് പോവുകയായിരുന്ന മലബാര്‍ എന്ന ബസ് നിള ബസിലാണ് തട്ടിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.